വീണ്ടും പ്രണയ പക; തമിഴ്‌നാട്ടിൽ ബന്ധം നിരസിച്ചതിനെത്തുടർന്ന് യുവതിക്ക് യുവാവിന്റെ ക്രൂര മർദ്ദനം

crime-scene

തമിഴ്നാട് മധുരയിൽ പ്രണയബന്ധം നിരസിച്ചതിനെത്തുടർന്ന് യുവാവ് യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. അതിക്രരോരമായി മർദ്ദനമേറ്റത് മധുര ഒത്തക്കടയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ ജോലി ചെയ്യുന്ന ലാവണ്യയ്ക്കാണ്. അതിക്രൂരമായി യുവതിയെ മർദിച്ചത് സിദ്ദിഖ് രാജ (25) എന്ന യുവാവാണ്. തുടർച്ചയായി മർദിക്കുകയും യുവതി അവശയായി താഴെ വീണപ്പോൾ ഇയാൾ ചവിട്ടുകയും ചെയ്തു.

സിദ്ദിഖ് രാജയെ പിടിച്ചുമാറ്റിയത് സമീപത്തുണ്ടായിരുന്നവർ ചേർന്നാണ്. ആക്രമണത്തെത്തുടർന്ന് യുവതി അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് യുവതിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലാവണ്യവും സിദ്ദിഖ് രാജയും അയൽവാസികളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: നഴ്‌സിംങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണം; സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി

അതേസമയം, ആന്ധ്ര പ്രദേശില്‍ നിയമവിദ്യാര്‍ഥിനിയെ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. ഈ വര്‍ഷം ഓഗസ്റ്റിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇതിൽ വിദ്യാര്‍ഥിനിയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനിയും കാമുകനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും, യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

Also read: കർണാടകയിൽ ക്ഷേത്രം പണിയാൻ ശ്രമിച്ച ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസ്; 14 വർഷത്തിന്‌ ശേഷം നീതി

സംഭവത്തെ കുറിച്ച് പെൺകുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ, ഇതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട പെൺകുട്ടിയുടെ പിതാവ് ഇത് തടയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. പെണ്‍കുട്ടിയുടെ കാമുകനായ വംശി എന്നയാളും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നതായിരുന്നു പരാതി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News