ക്രൂരബലാത്സംഗം, ശേഷം യുവതിയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി; സംഭവം ഉത്തർപ്രദേശിൽ

ക്രൂരമായി ബലാത്സംഗം ചെയ്തശേഷം യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ജോലി വാഗ്‌ദാനം ചെയ്ത് പണം വാങ്ങിയ ശേഷം ജോലി നൽകിയില്ലെന്നാരോപിച്ചാണ് കൊലപാതകമെന്ന് പോലീസ്. ഉത്തർപ്രദേശിലെ സുൽത്താൻപുരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തിൽ സൂരജ് കുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Also Read; ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

കൊല്ലപ്പെട്ട യുവതി സുരജ് കുമാർ സോങ്കർ എന്നയാളിൽനിന്ന് ജോലി വാഗ്‌ദാനം ചെയ്ത് പണം വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ സമയത്ത് ജോലി തരപ്പെടുത്തിക്കൊടുക്കാൻ യുവതിക്ക് സാധിച്ചില്ല. ഇതിനെത്തുടർന്ന് സൂരജ് കുമാർ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇയാളിൽ നിന്നും ഒഴിഞ്ഞുമാറാൻ തുടങ്ങി. തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്ത് ഇയാൾ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവതിയുടെ മുഖത്ത് സിഗരറ്റ് വെച്ച് പൊള്ളിക്കുകയും മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

Also Read; ഇന്ത്യൻ ഭക്ഷണത്തിനായി അക്ഷമയോടെ കാത്തിരുന്ന് കുരുന്ന്; ദത്തെടുക്കപ്പെട്ട കുട്ടിയുടെ സന്തോഷം കണ്ട് മനംനിറഞ്ഞ് സോഷ്യൽ മീഡിയ

സുൽത്താൻപുരിലെ റോഡരികിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ ശരീരത്തിൽ ആകമാനം മുറിവുകളുണ്ടായിരുന്നുവെന്നും ചെവിയിൽ നിന്ന് രക്തം വരുന്ന നിലയിലായിരുന്നുവെന്നും പോലീസ് പറയുന്നു. പോലീസ് അന്വേഷണത്തിൽ ഓട്ടോറിക്ഷ, മൊബൈൽ ഫോൺ, മഴു എന്നിവ കണ്ടെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News