തെലങ്കാനയിൽ ബസിന് തീപിടിച്ചു; യാത്രക്കാരി വെന്തുമരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്; വീഡിയോ

തെലങ്കാനയിൽ ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടം നടന്നത് തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു. അപകടത്തെത്തുടർന്ന് ബസ് പൂര്‍ണമായി കത്തിനശിച്ചു.

Also read:അസാധ്യമായത് ഒന്നുമില്ല, വെല്ലുവിളികളെ തോൽപ്പിച്ച അമീർ, അഭിനന്ദനവുമായി സച്ചിൻ; വീഡിയോ കാണൂ…

അപകടത്തില്‍പ്പെട്ടത് ആന്ധ്രയിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്ന വോള്‍വോ ബസ്സാണ്.മുപ്പത് യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ മൂന്നുപേരുടെയും നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

Also read:മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യാ മുന്നണി ചെയര്‍പേഴ്‌സണായേക്കും

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് തീപിടുത്തത്തിന് കാരണം. ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് ഭൂരിഭാഗം യാത്രക്കാരും രക്ഷപ്പെടുകയായിരുന്നു. ഒരു സ്ത്രീ മാത്രം വാഹനത്തിനകത്ത് കുടുങ്ങുകയായിരുന്നു. അവര്‍ സംഭവസ്ഥലത്തവച്ചു തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News