വിവാഹ വസ്ത്രം കത്തിച്ചു, ഫോട്ടോ ചവിട്ടിപ്പൊട്ടിച്ചു, വിവാഹ മോചനം ആഘോഷമാക്കി യുവതി

വിവാഹം എന്നത് ആഘോഷങ്ങളുടെ സന്ദർഭമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ഫോട്ടോഷൂട്ട്. പിന്നെ ‘സേവ് ദി ഡേറ്റ്’ മുതൽ തുടങ്ങുകയായി. ഇപ്പോഴിതാ തന്റെ ഡിവോഴ്സ് ആഘോഷമാക്കുന്ന ഒരു യുവതിയുടെ ഫോട്ടോഷൂട്ട് വാർത്തയാണ് സോഷ്യൽമീഡയയിൽ വൈറലാവുന്നത്. ലോറെന്‍ ബ്രൂക്ക് എന്ന യുവതിയാണ് തന്റെ വിവാഹമോചനം ആഘോഷമാക്കിയത്. അമ്മയുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെയായിരുന്നു ഈ ഫോട്ടോഷൂട്ട്.

ചുവന്ന വസ്ത്രം ധരിച്ച് മനോഹരിയായ അവർ വിവാഹ മോചനം നേടിയെന്നെഴുതിയ കാർഡുകളും പിടിച്ചു. ഇവിടെക്കഴിഞ്ഞില്ല ആഘോഷം. വിവാഹത്തിന് ധരിച്ച വെള്ള ഗൗണ്‍ കത്തിക്കുന്നതും ഫ്രെയിം ചെയ്ത വിവാഹഫോട്ടോ ചവിട്ടി പൊട്ടിക്കുന്നതും ആല്‍ബത്തിലെ ഫോട്ടോ കീറിക്കളയുന്നതുമെല്ലാമാണ് ഫോട്ടോയുടെ പോസുകള്‍. ചിത്രങ്ങള്‍ ലോറെന്‍ ബ്രൂക്ക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.

View this post on Instagram

A post shared by Pubity (@pubity)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News