തന്റെ സ്വകാര്യ നിമിഷങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കാമുകന്റെ ഫോണെടുത്തു; കാമുകി കണ്ടത് നിരവധി സ്ത്രീകളുടെ 13,000 നഗ്‌നചിത്രങ്ങള്‍

കാമുകിയുടെയും മറ്റ് സഹപ്രവര്‍ത്തകരുടെയും അടക്കം നിരവധി സ്ത്രീകളുടെ 13,000 നഗ്‌നചിത്രങ്ങള്‍ സൂക്ഷിച്ച 25 കാരനായ യുവാവ് അറസ്റ്റില്‍. ബംഗളൂരു നിവാസിയായ ആദിത്യ സന്തോഷിനെ ബെംഗളൂരു സൈബര്‍ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍.

Also Read : എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കാൻ ഞാൻ ചേട്ടനോട് പറഞ്ഞു; ധ്യാൻ ശ്രീനിവാസൻ

സഹപ്രവര്‍ത്തകരായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചത്. സ്വന്തം സന്തോഷത്തിന് വേണ്ടിയാണ് ഇയാള്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിലെ അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു.

Also Read : അപ്രതീക്ഷിതമായി ലോക്കോ പൈലറ്റുമാര്‍ ജോലി നിര്‍ത്തി; പെരുവഴിയിലായി 2500 യാത്രക്കാര്‍

കഴിഞ്ഞ നാല് മാസമായി പ്രതിക്ക് 22കാരിയായ സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ചില സ്വകാര്യ നിമിഷങ്ങള്‍ ഇയാള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

കഴിഞ്ഞ നാലുമാസമായി ഇയാള്‍ തന്റെ സഹപ്രവര്‍ത്തകയുമായി പ്രണയത്തിലായിരുന്നു. യുവതിയുമായുളള സ്വകാര്യ നിമിഷങ്ങള്‍ ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. അടുത്തിടെ ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതി അയാള്‍ അറിയാതെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗാലറിയില്‍ സൂക്ഷിച്ച ആയിരക്കണക്കിന് സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.

അക്കൂട്ടത്തില്‍ സഹപ്രവര്‍ത്തരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടെത്തി. തുടര്‍ന്ന് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെ യുവതി വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇയാള്‍ ഈ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു.

ഈ ചിത്രങ്ങള്‍ ഏതെങ്കിലും തരത്തില്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News