ഇടുക്കി നെടുങ്കണ്ടത്ത് ഗാർഹിക പീഡന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു. തൂക്കുപാലത്ത് വിവാഹം കഴിച്ച് അയച്ച ആലപ്പുഴ സ്വദേശിനിയാണ് മൂന്നുവർഷമായി ഗാർഹിക പീഡനം നേരിടുന്നതായും കൊലപ്പെടുത്താൻ ഭർത്താവ് ശ്രമിക്കുന്നതായി കാണിച്ച് നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയത്.
സ്ത്രീധനം പോരാ എന്ന് പറഞ്ഞ് ഭർത്താവും ഭർത്താവിന്റെ മാതാവും ചേർന്ന് നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 19 ആം വയസ്സിൽ മൂന്നുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പീഡനം രൂക്ഷമായപ്പോൾ മുമ്പ് കേസ് കൊടുക്കുകയും പൊലീസ് നടത്തിയ മധ്യസ്ഥ ചർച്ചയിൽ ഒത്തുതീർപ്പാവുകയും വീണ്ടും തൂക്കുപാലത്തെ വീട്ടിലേക്ക് ഭർത്താവ് തിരികെ കൊണ്ടുവരികയുമായിരുന്നു. പിന്നീട് വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതായും ഗർഭിണിയായിരിക്കെ മർദ്ദനം മൂലം ഗർഭം അലസിയതായും പരാതിക്കാരി പറയുന്നു.
Also Read; വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന; ആനകളെ വനത്തിലേക്ക് തുരത്തി വനം വകുപ്പ്
കഴിഞ്ഞ ദിവസം രാത്രിയിൽ ഭർത്താവും മാതാവും ചേർന്ന് ഇവരെ മർദ്ദിച്ചു. വീട്ടിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ട ഇവർ അയൽ വീട്ടിലാണ് അഭയം തേടിയത്. തുടർന്ന് രാത്രിയിൽ തന്നെ പൊലീസിൽ വിവരമറിയിക്കുകയും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരാതിയിൽ നെടുങ്കണ്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here