മുന്‍പ് അമ്മയ്ക്കായിരുന്നു, ഇപ്പോള്‍ എനിക്കും; ടോം ക്രൂസിനോട് പ്രണയം വെളിപ്പെടുത്തി ആരാധിക, കിടിലന്‍ മറുപടിയുമായി താരം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ചെറുപ്പക്കാരിയായ ഒരു ആരാധിക അമേരിക്കന്‍ നടന്‍ ടോം ക്രൂസിനോട് തന്റെ ഇഷ്ടം തുറന്നുപറയുന്നതിന്റെ ഒരു വീഡിയോയാണ്.

ഗ്രേസ് ടിആര്‍എക്‌സ് എന്ന അക്കൗണ്ടിലാണ് ഈ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചകൊണ്ട് 208 മില്ല്യണ്‍ വ്യൂവും 4.7 ലക്ഷം ലൈക്കുകളുമാണ് ഗ്രേസിന്റെ വീഡിയോക്ക് ലഭിച്ചത്.

Also Read :ഓണക്കിറ്റില്‍ തീരുമാനമായിട്ടില്ല, കെഎസ്ആർടിസിയ്ക്ക് സർക്കാർ നൽകാമെന്ന് പറഞ്ഞ സഹായം നൽകും; മന്ത്രി കെ എൻ ബാലഗോപാൽ

മിഷന്‍ ഇംപോസിബിള്‍ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്ണിന്റെ പ്രീമിയര്‍ സംഘടിപ്പിച്ചപ്പോഴായിരുന്നു ഒരു ആരാധിക സൂപ്പര്‍ താരത്തോട് തനിക്കുള്ള പ്രണയം തുറന്നു പറഞ്ഞത്.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മയ്ക്കായിരുന്നു ടോം ക്രൂസിനോട് പ്രണയമെന്നും ഇപ്പോള്‍ തനിക്കും അങ്ങനെ തന്നെയാണെന്നുമായിരുന്നു യുവതി പറഞ്ഞത്. നിങ്ങളുടെ പിതാവിന് അതൊരു പ്രശ്‌നമല്ലെന്ന് കരുതുന്നു എന്നാണ് താരം ഇതിനോട് പ്രതികരിച്ചത്.

View this post on Instagram

A post shared by @grace_trx

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News