ഭാര്യയുടെ പൊലീസ് ജോലി ഭർത്താവിന് പ്രശ്നം; വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി യുവാവ്

പട്‌നയിലെ വനിതാ കോൺസ്റ്റബിളിന്റെ കൊലപാതകത്തിൽ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചതായി പൊലീസ്. 23കാരിയായ ശോഭാ കുമാരിയാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിക്ക് പൊലീസിൽ പുതുതായി ജോലി ലഭിച്ചിരുന്നു. ജോലി ലഭിച്ചതിന് ശേഷം കുടുംബത്തിനായി സമയം ചെലവഴിക്കാത്തതിൽ ഭർത്താവ് അസ്വസ്ഥനായിരുന്നുവെന്നും തുടർന്നാണ് കൊലപാതകമെന്നുമാണ് പൊലീസ് നി​ഗമനം. അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ഇപ്പോഴും ഒളിവിലാണ്. കൊലയാളിയെ പിടികൂടാനായില്ലെന്നും തിരച്ചിൽ ഊർജിതമാക്കിയെന്നും കോട്വാലി എസ്എച്ച്ഒ സഞ്ജീത് കുമാർ പറഞ്ഞു.

also read: ‘മുഖ്യമന്ത്രി വരുമ്പോളൊക്കെ പി ജെ ജോസഫിന് വയ്യ, വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു’; എം എം മണി

പട്‌നയിലെ ഹോട്ടലിൽ വെച്ചാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം ഭർത്താവ് മൂന്ന് തവണ വിളിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പട്‌ന ജംഗ്‌ഷന് സമീപമുള്ള ഹോട്ടലിൽവെച്ചാണ് ഭർത്താവ് വെടിവെച്ചത്. മുറിയിൽ വെടിയേറ്റ നിലയിൽ ന​ഗ്നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് മുറിയെടുത്ത് യുവതിയെ ക്ഷണിക്കുകയായിരുന്നു. കൊലക്ക് ഉപയോ​ഗിച്ച ആയുധം കണ്ടെടുത്തു.

also read: ‘ഊത്ത് കോണ്‍ഗ്രസ്’ എന്ന് പറയുന്ന സാധനം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ല; സി വി വര്‍ഗീസ്

പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. ആറ് വർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. ഇരുവർക്കും ഒരു മകളുണ്ട്. ഇവർ വിവാഹിതരാകുന്നതിന് മുമ്പ് ജഹാനാബാദിൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ച് പഠിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News