ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വനിതാ കോണ്‍സ്റ്റബിളിനെ കണ്ടെത്തിയ സംഭവത്തില്‍ റെയില്‍വേ സംരക്ഷണ സേനയെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാക്കറും ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്. ആര്‍പിഎഫിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് കോടതി വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 13നകം റിപ്പോര്‍ട്ട് സമര്‍പിക്കണമെന്നും സര്‍ക്കാര്‍ റെയില്‍വേ പൊലീസിന് (ജിആര്‍പി) കോടതി നിര്‍ദേശം നല്‍കി.
also read- എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് തൂങ്ങി മരിച്ചു
ഇന്ത്യന്‍ റെയില്‍വേ നിയമത്തിലെ ചില വ്യവസ്ഥകളുടെ തികഞ്ഞ ലംഘനമാണ് ഇപ്പോഴത്തെ സംഭവം വ്യക്തമാക്കുന്നതെന്ന് കോടതി പറഞ്ഞു. മാത്രമല്ല, യാത്രക്കാരുടെ സംരക്ഷണത്തിനായി രൂപീകരിച്ച നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തില്‍ വരുത്തുന്നതില്‍ റെയില്‍വേ സംരക്ഷണ സേനയും തങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇപ്പോഴത്തെ സംഭവം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം മാത്രമല്ല, മുഴുവന്‍ സമൂഹത്തിനും എതിരായ കുറ്റകൃത്യമാണ്, ഇത് സ്ത്രീകളുടെ മുഴുവന്‍ മനഃശാസ്ത്രത്തെയും നശിപ്പിക്കുന്നു, എന്നാണ് കോടതി പറഞ്ഞത്.
also read- തടവറയില്‍ അഞ്ച് വര്‍ഷം; സഞ്ജീവ് ഭട്ടിന് പിന്തുണയുമായി ശ്വേത ഭട്ടിന്റെ വികാരനിര്‍ഭരമായ കുറിപ്പ്
ഓഗസ്റ്റ് 30 ന് അയോധ്യ സ്റ്റേഷനില്‍ സരയൂ എക്സ്പ്രസിന്റെ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിലാണ് വനിതാ കോണ്‍സ്റ്റബിള്‍ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബോധാവസ്ഥയില്‍ വനിതാ കോണ്‍സ്റ്റബിളിനെ കണ്ടെത്തിയത്. മുഖത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചതിനാല്‍ ആദ്യം കോണ്‍സ്റ്റബിളിനെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. തലയോട്ടിക്കും രണ്ട് പൊട്ടല്‍ ഏറ്റിരുന്നു. ഉടന്‍തന്നെ, കോണ്‍സ്റ്റബിളിനെ ലഖ്നൗവിലെ കെജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും ജിആര്‍പി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here