രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങി കാര്‍ തകര്‍ന്നു; 22കാരിക്ക് ദാരുണാന്ത്യം

രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങിയ കാര്‍ തകര്‍ന്ന് 22കാരിക്ക് ദാരുണാന്ത്യം. വടക്കന്‍ ദില്ലിയിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ തിങ്കഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ദില്ലി സ്വദേശിനിയായ അമന്‍ദീപ് കൗര്‍ ആണ് മരിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

also read- മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം; അറസ്റ്റ്

ചന്ദ്ഗിറാം അഖാരയില്‍ ഒരു ട്രക്കിന് പിന്നിലായി സഞ്ചരിക്കുകയായിരുന്നു കാര്‍. പിന്നാലെ അമിത വേഗതയില്‍ വന്ന ട്രക്ക് കാറിലിടിച്ചു. രണ്ട് ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഞെരിഞ്ഞമര്‍ന്നു. ഷിഷ്ഗഞ്ച് ഗുരുദ്വാരയില്‍ നിന്ന് തിമര്‍പൂരിലെ നെഹ്റു വിഹാറിലേക്ക് പോവുകയായിരുന്നു കാര്‍. കാര്‍ ഓടിച്ചിരുന്നത് അമന്‍ദീപിന്റെ ബന്ധുവായ ഹര്‍മിന്ദര്‍ സിംഗാണ്.

also read- സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം, കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ

പിന്‍സീറ്റിലിരുന്ന അമന്‍ദീപിനും അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റു. അമന്‍ദീപിനെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അമ്മ പുഷ്പ പരുക്കുകളോടെ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News