നന്നായി ചുംബിക്കാൻ നാവിനു താഴെയുള്ള സ്തരം നീക്കി യുവതി

ആഗ്രഹങ്ങൾ സഫലമാക്കാൻ ഏതറ്റംവരെ പോകാനും മടിക്കാത്തവരുണ്ട്. അവയെല്ലാം ചിലപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുകയും ശ്രദ്ധനേടാറുമുണ്ട്. ചുംബനം മികച്ചരീതിയിലാക്കാൻ നാവിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയ യുവതിയുടെ വാർത്തയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നത്.

ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള 22കാരി സെഹ്ലി ജി എന്നറിയപ്പെടുന്ന റോഷെല്‍ ഗാരെറ്റാണ് ചുംബനം ശരിയാവാനായി നാവിന് താഴെയുള്ള സ്‌തരം നീക്കം ചെയ്തത്. നാവിനെ വായയുടെ അടിഭാഗവുമായി ബന്ധിപ്പിക്കുന്ന ‘ലിഗ്വല്‍ ഫ്രെനുലം’ എന്ന സ്‌തരം അവര്‍ എടുത്തുകളയുകയും ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ലിഗ്വല്‍ ഫ്രെനുലം ചെറുതായതിനാല്‍ ഭക്ഷണം കഴിക്കുമ്പോഴും ചവയ്ക്കുമ്പോഴുമെല്ലാം പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ അതിനെക്കാളേറെ റോഷെലിനെ വിഷമിപ്പിച്ചത് നന്നായി ചുംബിക്കുന്നതിന് ഇത് തടസമാകുന്നു എന്നതായിരുന്നു. ചുംബനത്തിൽ നിന്ന് ലഭിക്കേണ്ട സന്തോഷത്തിന്റെ അഭാവം അവളുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും റോഷെലിൻ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ചുംബിക്കുന്നത് ആസ്വദിക്കാനായെന്നും താനെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു ഇതെന്നും അവർ വ്യക്തമാക്കി.

View this post on Instagram

A post shared by XEHLI G (@xehli)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News