മുന്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ കണ്ടു; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് 25കാരി

മുന്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ കണ്ടതിന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് 25കാരി. ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയായ എന്‍ടിആര്‍ ജില്ലയിലാണ് സംഭവം. ആനന്ദ് ബാബുവാണ് രണ്ടാം ഭാര്യയായ വരമ്മയുടെ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

26കാരനായ ആനന്ദ് ബാബു ആറുവര്‍ഷം മുന്‍പാണ് ആദ്യ വിവാഹം കഴിച്ചത്. വഴക്കിനെ തുടര്‍ന്ന് കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും പിരിയുകയും തുടര്‍ന്ന് വരമ്മയെ വിവാഹം കഴിക്കകയും ചെയ്തിരുന്നു.

Also Read : മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ച് അമേരിക്ക, സംഭവം ക്രൂരവും ഭയാനകവും

മുന്‍ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭര്‍ത്താവ് കണ്ടതിനെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകൂടി. തുടര്‍ന്ന് വരമ്മ ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

Also Read : റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

യുവാവിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലേക്ക് മാറ്റുകയായിരുന്നു. ജനനേന്ദ്രിയത്തിലെ മുറിവുകള്‍ തുന്നിച്ചേര്‍ത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News