21ാംനൂറ്റാണ്ടിലും തൊട്ടുകൂടായ്മ, ചിരട്ടയില്‍ ചായ നല്‍കി ദളിത് സ്ത്രീകളെ അപമാനിച്ചു; സംഭവം തമിഴ്‌നാട്ടില്‍

21ാം നൂറ്റാണ്ടിലും ജാതി വിവേചനം നമ്മുടെ രാജ്യത്ത് നിന്നും തുടച്ചുമാറ്റപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് തമിഴ്‌നാട്ടില്‍ നിന്നും വരുന്നത്. തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിന്നാ്ണ് ദളിത് സ്ത്രീകള്‍ക്ക് ചിരട്ടില്‍ ചായകൊടുത്ത വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്ക് ചായ നല്‍കിയ തോട്ടം ഉടമയെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. 60കാരി ചിന്നതായി മകന്റെ ഭാര്യ 32കാരി ധരണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ALSO READ:  നിതീഷ് കുമാറിന്റെ മറുകണ്ടം ചാടൽ രക്ഷയാകുമോ? റിസോർട്ട് രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ ബിഹാറിൽ നാളെ വിശ്വാസവോട്ടെടുപ്പ്

രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചിന്നതായിയുടെ തോട്ടത്തിലെ തൊഴിലാളിയായ സെല്ലി എന്ന 50കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സെല്ലിയെ കൂടാതെ ശ്രീപ്രിയ, വീരമ്മാള്‍, മാരിയമ്മാള്‍ എന്നിവര്‍ക്കാണ് ചിരട്ടയില്‍ ചിന്നതായും മരുമകളും ചായ നല്‍കിയത്. മുമ്പും ഇവര്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നു എന്നാണ് വിവരം.

ALSO READ:  ഇടുക്കി പൂപ്പാറയിലെ ഒഴിപ്പിക്കൽ; ജില്ലാ ഭരണകൂടത്തിന്റേത് മനുഷ്യത്വരഹിത നടപടി: എംഎം മണി എംഎൽഎ

ദളിത് വിഭാഗത്തിന്റേതല്ലാത്ത തൊഴിലിടങ്ങളില്‍ സമാനസംഭവങ്ങള്‍ ഉണ്ടെന്ന ആരോപണം ശക്തമാണ്. ക്ഷേത്രങ്ങളില്‍ ദളിത് വിഭാഗക്കാരോട് കാട്ടുന്ന വിവേചനത്തിന്റെ പല സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ക്ഷേത്രങ്ങളില്‍ മാത്രമല്ല തൊഴിലടങ്ങളിലും ഇത് പതിവാണെന്ന് അവര്‍ പറയുന്നു. അതേസമയം ഈ പരാതി പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമെന്നാണ് ഗൌഡര്‍ വിഭാഗത്തിലെ എം ശിവ എന്നയാള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News