റോഡിൽ ഉപേക്ഷിച്ച നിലയിൽ ഒരു സ്യൂട്ട്കേസ്; തുറന്നപ്പോൾ യുവതിയുടെ മൃതദേഹം

മുംബൈയിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കുര്‍ള സിഎസ്ടി റോഡിലെ ശാന്തിനഗറിലാണ് സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 25-നും 35-നും ഇടയില്‍ പ്രായംതോന്നിക്കുന്ന യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Also Read; വിയ്യൂർ ജയിലിൽ ഗുണ്ടാനേതാവിന് നേരെ സഹതടവുകാരന്റെ ആക്രമണം

ഞായറാഴ്ച ഉച്ചയോടെയാണ് മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഒരു സ്യൂട്ട്‌കേസ് ഉപേക്ഷിച്ചനിലയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചതോടെ സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Also Read; പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ടീഷർട്ടും ട്രാക്ക് പാന്റുമാണ് കൊല്ലപ്പെട്ട യുവതിയുടെ വേഷം. സംഭവസ്ഥലത്തുനിന്ന് മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പോലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News