മരിച്ചെന്ന് വിധിയെഴുതിയ യുവതി തിരികെ ജീവിതത്തിലേക്ക്; പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടി ഭർത്താവും ഡോക്ടർമാരും

ഹൃദയസ്തംഭനം മൂലം ഡോക്ടർമാർ മരണപ്പെട്ടെന്ന് വിധിയെഴുതിയ യുവതി ജീവിതത്തിലേക്ക് തിരിച്ചു വന്നു. എഴുത്തുകാരിയായ ലോറൻ കാനാഡേയാണ് ഇത്തരത്തിൽ മരിച്ചു ജീവിച്ചത്. തന്റെ മരണ അനുഭവം ഇവർ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചതോടെയാണ് അമ്പരപ്പിക്കുന്ന ഈ വാർത്ത പുറംലോകം അരിഞ്ഞത്. യുവതി ക്ലിനിക്കൽ ഡെത്ത് ആയെന്ന് ഡോക്ടർമാർ വിധിയെഴുതി 24 മിനിറ്റിന് ശേഷമാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ബോധം വന്നതിന് ശേഷം കഴിഞ്ഞ ഒരാഴ്ചത്തെ ഓർമ്മ നഷ്ടപ്പെട്ടതായി കാനാഡെ പറഞ്ഞു.

ALSO READ: ഓപ്പറേഷന്‍ തീയറ്ററില്‍ തീപിടുത്തം; രോഗികളെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയത് ഏണി വഴി

ഹൃദയസ്പന്ദനം നിലച്ചതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെന്ന് വിഡിയോയിൽ യുവതി പറഞ്ഞു. രണ്ട് ദിവസം താൻ കോമയിൽ കിടന്നെന്നും, ഹൃദയസ്തംഭനമുണ്ടായപ്പോൾ തന്നെ സിപിആർ തന്ന ഭർത്താവാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും അദ്ദേഹം എപ്പോഴും തന്റെ ഹീറോ ആയിരിക്കുമെന്നും യുവതി വിഡിയോയിൽ പറഞ്ഞു. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വിഡിയോയിൽ യുവതി വിവരിച്ച മരണാനുഭവം

ALSO READ: മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിൽ സർവ്വേ നടത്താൻ അലഹബാദ് ഹൈക്കോടതി വിധി

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിൽനിൽക്കവെ പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായി. ഭർത്താവ് 911-ൽ വിളിക്കുകയും വളരെ വേ​ഗത്തിൽ സിപിആർ ആരംഭിക്കുകയും ചെയ്തു. എന്നെ പുനരുജ്ജീവിപ്പിക്കാൻ 24 മിനിറ്റെടുത്തു. 9 ദിവസത്തെ ഐസിയു ജീവിതം കഴിഞ്ഞപ്പോൾ എനിക്ക് ബുദ്ധിപരമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എംആർഐയിലും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടില്ല. മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് നിരവധി പേർ ചോദ്യങ്ങളുന്നയിച്ചു. ബോധം വന്ന ശേഷം 30 മിനിറ്റിലധികം അപസ്മാരമുണ്ടായി.

ഭർത്താവ് 4 മിനിറ്റ് സിപിആർ നൽകി. ആരോ​ഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമാണ് അദ്ദേഹം സിപിആർ ചെയ്തത്. മുമ്പ് ചെയ്ത് പരിചയമില്ല. ഭാഗ്യവശാൽ ഞങ്ങൾ ഒരു ഫയർ സ്റ്റേഷന്റെ അടുത്താണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ എമർജൻസി മെഡിക്കൽ സംഘം ഉടനെത്തി. കൊവിഡിൽ നിന്നുള്ള സങ്കീർണതകൾ മൂലമാണ് ഹൃദയസ്തംഭനം സംഭവിച്ചതെന്ന് ആരോ​ഗ്യപ്രവർത്തകർ പറഞ്ഞു. മരണത്തെ മുന്നിൽക്കണ്ടതിൽ ഏറ്റവും ആകർഷകമായ ഭാഗം പരമമായ സമാധാനമെന്ന വികാരമായിരുന്നു. അത് ഉണർന്ന് ഏതാനും ആഴ്ചകൾ എന്നോടൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News