കന്നഡ നടൻ ഓടിച്ച കാര്‍ ഇടിച്ച് ഒരു സ്ത്രീ മരിച്ചു

കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് ഒരു മരണം. 48കാരിയായി സ്‍ത്രീയാണ് മരിച്ചത്. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. നാഗഭൂഷണയ്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍ത് കേസെടുത്തു. നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നടൻ നാഗഭൂഷണന്റെ അശ്രദ്ധയാണ് വലിയ അപകടത്തിന് കാരണമായതെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടക്കുകയാണ് എന്നും പൊലീസ് അറിയിച്ചതായി ദേീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്‍തംബര്‍ 30 വൈകുന്നേരമാണ് അപകടമുണ്ടായത്.

also read : ഇതെല്ലാം ഇപ്പോള്‍ ശീലമായി; ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിലെ നിരാശ പങ്കുവെച്ച് ചാഹൽ

നാഗഭൂഷണ ഉത്തരഹള്ളിയില്‍ നിന്ന് വരവേയാണ് അപകടം സംഭവിച്ചത്. വസന്ത പുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് മേല്‍ നാഗഭൂഷണന്റെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നടൻ നാഗഭൂഷണാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന പുരുഷന് കാലിലും തലയ്‍ക്കും വയറിനും പരുക്കുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിതവേഗത്തിലായിരുന്നു നാഗഭൂഷണ് വാഹനം ഓടിച്ചതെന്നും ആരോപണങ്ങള്‍ ഉണ്ട്.

also read : ‘ഞങ്ങള്‍ക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്, എന്റെ എല്ലാ തിരക്കുകളുടെയും പങ്കാളി’; പുതിയ വിശേഷം പങ്കുവെച്ച് വിഘ്‌നേശ്

‘ടഗരു പല്യ’ എന്ന ഒരു സിനിമയാണ് നാഗഭൂഷന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഉമേഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാഗഭൂഷണ നായകനാകുന്ന ടഗരു പല്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News