ആശുപത്രിയില്‍ പോവാതെ വീട്ടില്‍ പ്രസവിച്ചു; അമിതരക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു

ആശുപത്രിയില്‍ പോവാതെ വീട്ടില്‍ പ്രസവിച്ച യുവതി അമിതരക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. പോച്ചാംപള്ളി സ്വദേശി മദേഷിന്റെ ഭാര്യ എം. ലോകനായകിയാണ് മരിച്ചത്. ഇവരുടെ നവജാതശിശുവിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read- കണ്ണൂരില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന് എസ് ഐ

വീട്ടില്‍ വെച്ചു പ്രസവം എടുത്തതിന് പിന്നാലെ, അമിതരക്തസ്രാവത്തെ തുടര്‍ന്ന് യുവതിയുടെ ബോധം നഷ്ടമായി. തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് പെരുഗോബനപള്ളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ യുവതി അതിനോടകം മരിച്ചിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറാണ് യുവതിയുടെ മരണത്തില്‍ പരാതി നല്‍കിയത്.

also read- ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വന്‍ദുരന്തം

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് പ്രസവം എടുക്കുന്ന രീതിയെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് നിരന്തരം യുട്യൂബ് വിഡിയോകള്‍ കണ്ടിരുന്നതായി അയല്‍വാസികള്‍ പൊലീസിനോടു പറഞ്ഞു. സംഭവത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിനെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്നും ഡിഎസ്പി മനോഹരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News