പുഷ്പ 2 റിലീസിനിടെ ഹൈദരാബാദില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഹൈദരാബാദ് ദിൽസുഖ് നഗർ സ്വദേശിനി രേവതിയാണ് മരിച്ചത്. ഈ സ്ത്രീയുടെ കുട്ടിയ്ക്കും ഗുരുതരമായി പരുക്കേറ്റെന്നും ചികിത്സയിലാണെന്നുമാണ് വിവരം. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയറ്ററിലാണ് സംഭവം. പ്രീമിയർ ഷോ കാണാനെത്തിയതായിരുന്നു ഇവർ. രേവതിയുടെ ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പമാണ് രേവതി തിയറ്ററിൽ പ്രീമിയർ ഷോ കാണാൻ എത്തിയത്.
രാത്രി 10.30ന് പ്രീമിയര്‍ ഷോ കാണാന്‍ അല്ലു അര്‍ജുനും സംവിധായകൻ സുകുമാറും വരുന്നുവെന്ന് കേട്ട് ആരാധകര്‍ തിയറ്ററില്‍ തടിച്ചുകൂടിയപ്പോഴാണ് ദുരന്തമുണ്ടായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടർന്നുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്.
ALSO READ; ‘നെഞ്ചിന് കീഴെ ഒരു പഞ്ച്’; ആരാധകരെ ആവേശത്തിലാക്കി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ
തിയേറ്ററിലെ പ്രധാന ഗേറ്റ് ഉള്‍പ്പെടെ ആരാധകരുടെ തള്ളിക്കയറ്റത്തില്‍ തകർന്നു. സ്ഥിതിഗതികള്‍ കൈവിട്ടപ്പോഴാണ് പൊലീസുകാര്‍ ആരാധകര്‍ക്കുനേരെ ലാത്തി വീശിയത്. തന്റെ കാര്‍ ഒന്ന് മുന്നോട്ടെടുക്കാന്‍ ആരാധകരോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന അല്ലുവിന്റെ വിഡിയോ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.
സൂപ്പർ ഹിറ്റായിരുന്ന ‘പുഷ്പ: ദി റൈസി’ന്‍റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍’. മൂന്നു വര്‍ഷത്തിന്‍റെ ഇടവേളയ്ക്കു ശേഷം ‘പുഷ്പ 2’ ഇറങ്ങുന്നത്. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലന്‍റെ വേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here