ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷോള്‍ കുടുങ്ങി; 30കാരിക്ക് ദാരുണാന്ത്യം

duppatta

ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷോള്‍ കുടുങ്ങി 30കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ഭക്ഷണശാലയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ദുപ്പട്ട കുടുങ്ങി രജനി ഖത്രി എന്ന 30 കാരിയാണ് മരിച്ചത്. അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് യന്ത്രത്തില്‍ ദുപ്പട്ട കുരുങ്ങുന്നത്. തുടര്‍ന്ന് കഴുത്തില്‍ മുറുകുകയായിരുന്നു.

Also Read : തമിഴ്നാട് മൽസ്യത്തൊഴിലാളികളെ ആഴക്കടലിൽ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ; 3 പേർക്ക് പരുക്ക്

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ അന്ന ക്ഷേത്രത്തില്‍ രാവിലെയാണ് അപകടമുണ്ടായതെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) ലക്ഷ്മി നാരായണ്‍ ഗാര്‍ഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൃത്യമായ കാരണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News