ഭര്‍ത്താവിന്റെ ഉപദ്രവം; മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ബീഹാറിലെ ഗയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് യുവതി കടുംകൈ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മാള്‍തി ദേവിയാണ് മക്കളെ കൊന്ന ശേഷം ജീവനൊടുക്കിയത്. മൂന്ന് കുട്ടികളെയും തൂക്കിക്കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിനായി മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.

മാള്‍തി ദേവിയെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ മാള്‍തി ദേവി ആത്മഹത്യ ചെയ്തെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഗയയിലെ മാഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് മാല്‍തി ദേവി എന്ന സ്ത്രീയെയും അവളുടെ മൂന്ന് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് (എസ്പി) ഹിമാന്‍ഷു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News