കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതിഷേധം ശക്തം

കൊല്‍ക്കത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ പ്രതിഷേധം ശക്തം. വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ALSO READ:നടന്‍ ഉല്ലാസ് പന്തളം വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബിരുദാനന്തര ബിരുദ റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയെ പുലര്‍ച്ചെയോടെയാണ് സെമിനാര്‍ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ട്. മുഖത്തും വയറിലും ഇടതുകണങ്കാലിലും, കഴുത്തിലും, വലതു മോതിരവിരലിലും, ചുണ്ടിലും മുറിവുകളുണ്ട്. സ്വകാര്യഭാഗങ്ങളിലും വായയിലും കണ്ണുകളിലും രക്തത്തിന്റെ പാടുകളുമുണ്ടെന്നും കഴുത്തിലെ എല്ലൊടിഞ്ഞതിനാല്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ALSO READ:സംസ്ഥാനത്തെ മ‍ഴ മുന്നറിയിപ്പില്‍ മാറ്റം;  വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ മമത സര്‍ക്കാരിനെതിരെ കടത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പ്രതിയ്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. അതേസമയം സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാരും വിദ്യാര്‍ത്ഥികളും കടുത്ത പ്രതിഷേധത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News