തിരുവനന്തപുരത്ത് ആണ്‍സുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് പൊള്ളലേറ്റ യുവതി മരിച്ചു. പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനുവാണ് ചേങ്കോട്ടുകോണം സ്വദേശിനി ജി സരിതയെ പെട്രോള്‍ ഒഴിച്ച് തീവച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സരിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

ആക്രമണത്തില്‍ ബിനുവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സരിതയ്ക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. വീട്ടില്‍ നിന്നും വിളിച്ചിറക്കിയാണ് ഇയാള്‍ സരിതയെ ആക്രമിച്ചത്. സരിതയുടെ വീട്ടില്‍ എട്ടുമണിയോടെ എത്തിയ ബിനു വാക്കുതര്‍ക്കത്തിനിടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ചു തീവെക്കുകയായിരുന്നു.

Also Read : പാലായില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

തീ ബിനുവിന്റെ ദേഹത്തും പടര്‍ന്നതോടെ ഇയാള്‍ തൊട്ടടുത്ത കിണറ്റിലേക്ക് എടുത്തുചാടി. യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ യുവതിയെ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News