ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടി, യുവതിയുടെ കഴുത്തിൽ ചെരുപ്പ് മാലയിട്ട് ആൾക്കൂട്ടം, വീട്ടിൽ നിന്ന് വലിച്ചിറക്കി അടിച്ചു

പുരുഷന്മാരെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയെന്നാരോപിച്ച് യുവതിയ്ക്ക് ആൾക്കൂട്ടത്തിന്റെ മർദ്ദനം. നിരവധി പുരുഷന്മാരുമായി ബന്ധം പുലർത്തി പണം തട്ടുന്നുവെന്ന് ആരോപിച്ചാണ് കർണാടകയിലെ ബലഗാവി ജില്ലയിൽ ആളുകൾ യുവതിയെ കയ്യേറ്റം ചെയ്തത്. വീട്ടിൽ അതിക്രമിച്ചു കയറിയ ആൾക്കൂട്ടം ഇവരെ വലിച്ചിറക്കിയ ശേഷം കഴുത്തിൽ ചെരുപ്പ് മാല ധരിപ്പിച്ച് നിരത്തിലൂടെ നടത്തിച്ചു.

ALSO READ: മലയാള സിനിമയിലെ ആദ്യത്തെ ഫോട്ടോഷൂട്ട് ഏതാണെന്ന് അറിയുമോ? മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ആ സിനിമ എവർഗ്രീൻ ഹിറ്റായിരുന്നു

13 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഈ ആരോപണങ്ങൾക്ക് തെളിവുകൾ ഒന്നുമില്ലെന്നും ഇവരിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, അക്രമത്തിന് ഇരയായ സ്ത്രീ പുരുഷന്മാരെ ഹണി ട്രാപ്പിൽ കുരുക്കി ഭീഷണിപ്പെടുത്തുന്നതായും പണം അപഹരിച്ചതായും പ്രതികൾ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥന്മാരും കർഷകരുമടക്കം ഈ സ്ത്രീയുടെ വലയിൽ അകപ്പെട്ടതായും പോലീസ് ഉദ്യോഗസ്ഥൻറെ പക്കൽ നിന്ന് 12 ലക്ഷത്തോളം ഇവർ തട്ടിയതായും അക്രമികൾ ആരോപിക്കുന്നു.

അതേസമയം, ഈ ആരോപണങ്ങൾക്ക് തെളിവുകൾ ഒന്നുമില്ലെന്നും സംഭവത്തിൽ 13 പേർക്കെതിരെ കേസ് എടുത്തതായും ഒരാൾ പിടിയിലായതായും പോലീസ് പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News