കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവര്‍ മരിച്ചു. പാലക്കാടാണ് സംഭവം. കിഴക്കഞ്ചേരി വക്കാല ആലമ്പള്ളം വീട്ടില്‍ വിജിഷ സോണിയ (37) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഓടംതോട് അഭിലാഷിന്റെ മക്കളായ അമയ അഭിലാഷ് (12), അനയ് അഭിലാഷ് (9), കരിങ്കയം അനീഷിന്റെ മകന്‍ ടോമിലിന്‍ (13) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അനീഷിന്റെ മറ്റൊരു മകനും ഓട്ടോയില്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Also Read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

ഇന്ന് രാവിലെ 7.40 ഓടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മംഗലംഡാം കരിങ്കയം ഫോറസ്റ്റ് സ്‌റ്റേഷന് സമീപം സെന്റ് മേരീസ് പള്ളിക്ക് മുന്‍വശത്താണ് ഓട്ടോയില്‍ കാട്ടുപന്നി ഇടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു.

Also Read- നടി കങ്കണ റണൗട്ട് വഞ്ചിച്ചെന്ന പരാതിയുമായി ബിജെപി നേതാവ്

ഓട്ടോയില്‍നിന്ന് തെറിച്ചുവീണ വിജിഷയെ ഉടന്‍ മംഗലംഡാമിലെയും നെന്മാറയിലേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഓട്ടോയില്‍ ഡോര്‍ ഘടിപ്പിച്ചതിനാലാണ് കുട്ടികള്‍ പുറത്തേക്ക് തെറിച്ചുവീഴാത്തത്. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News