കൈകൊണ്ട് ഭക്ഷണം കഴിച്ച ഇന്ത്യൻ യുവതിയെ അധിക്ഷേപ്പിച്ച് വിദേശ വനിത; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ: വീഡിയോ

ഇന്ത്യക്കാരായ നമ്മൾ ഭൂരിഭാഗവും കൈ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. നിന്നാൽ വിദേശികൾ കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കയുന്നത് വളരെ അത്ഭുതത്തോടെ നോക്കി കാണുന്നവരാണ്. എന്നാൽ മറ്റ് ചിലർ പരിഹാസത്തോടെയും ഇതിനെ കാണാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിയെ വിമർശിച്ച് എക്സിൽ ഷെയർ ചെയ്ത ഒരു വീഡിയോയാണ്.

Also read:ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നഫോട്ടോകള്‍ വാങ്ങിയ ശേഷം ഭീഷണി; യുവാവ് അറസ്റ്റിൽ

എയർപോർട്ടിൽ നിന്ന് പകർത്തിയ യുവതിയുടെ വീഡിയോയാണ് എക്സിൽ JusB എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവച്ചിരിക്കുന്നത്. ദൃശ്യത്തിൽ ഒരു യുവതി തന്റെ കൈ ഉപയോ​ഗിച്ച് ഭക്ഷണം കഴിക്കുന്നത് കാണാം. എന്നാൽ, എക്‌സിൽ പങ്കുവച്ചിരിക്കുന്നത് ‘എന്റെ അടുത്തിരിക്കുന്ന സ്ത്രീ വൃത്തിയില്ലാത്ത ഈ എയർപോർട്ടിൽ എന്തിനാണ് കൈ ഉപയോ​ഗിച്ച് ഭക്ഷണം കഴിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ്‌. നിരവധി ആളുകളാണ് വീഡിയോയുടെ താഴെ വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. ഇതിനോടകം 23 മില്ല്യൺ പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News