ആന്ധ്രാപ്രദേശില്‍ യുവതി ജീവനൊടുക്കിയ സംഭവം; രാഷ്ട്രീയപാര്‍ട്ടികളുടെ ട്രോള്‍: പൊലീസ്

സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശില്‍ യുവതി ജീവനൊടുക്കിയതെന്ന് പൊലീസ്. സാമൂഹികമാധ്യമങ്ങളിലെ ട്രോളുകളും നിരന്തരമായ സൈബര്‍ ആക്രമണവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് തളളിവിട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. ഗോതി ഗീതാഞ്ജലി എന്ന 32-കാരി ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

യുവതിയുടെ മരണത്തിന് കാരണം പ്രതിപക്ഷ പാര്‍ട്ടികളായ ടി.ഡി.പി.യുടെയും ജെ.എസ്.പി.യുടെയും ട്രോളുകളാണെന്ന് ഭരണകക്ഷിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസും ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനെ അഭിനന്ദിച്ച് ഗീതാഞ്ജലി സംസാരിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. പ്രധാന ആരോപണം ഗീതാഞ്ജലി പണം വാങ്ങിയാണ് സര്‍ക്കാരിനെ അനുകൂലിച്ച് സംസാരിച്ചതെന്നായിരുന്നു.

Also Read: റബ്ബര്‍ വില വര്‍ധനവിന് വഴിയൊരുങ്ങുന്നു; നിര്‍ണായക യോഗം ഈ മാസം 15ന്

ഒരു വീട് എന്നുള്ള എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു, മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയെ വിജയിപ്പിക്കാനായി ഞാന്‍ വോട്ട് ചെയ്യും. അദ്ദേഹമാണ് എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതെന്ന് ഗീതാഞ്ജലി പറഞ്ഞു. ‘സ്റ്റാര്‍ കാമ്പയിനര്‍ ഓഫ് ദി ഡേ’ എന്ന വിശേഷണത്തോടെയായിരുന്നു വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ഗീതാഞ്ജലിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് സംസാരിക്കാനായി ഗീതാഞ്ജലി പണം വാങ്ങിയെന്നായിരുന്നു പ്രധാന വിമര്‍ശനം. യുവതിയെ പരിഹസിച്ചുള്ള ട്രോളുകളും വ്യാപകമായി പ്രചരിച്ചു. ഇതില്‍ മനംനൊന്താണ് ഗീതാഞ്ലി മാര്‍ച്ച് ഏഴിന് ജീവനൊടുക്കിയത്.

നിരന്തരമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ യുവതി ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നും ഇതിനായാണ് മാര്‍ച്ച് ഏഴാം തീയതി തെനാലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. ട്രെയിനില്‍ മുന്നില്‍ ചാടിയ യുവതിക്ക് പരിക്കേല്‍ക്കുകയും ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News