സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിനർഥം അവർ സെക്‌സിന് താത്പ്പര്യപ്പെടുന്നുവെന്നല്ല: ബോംബെ ഹൈക്കോടതി

bombay high court

സ്ത്രീ ഒരു പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിനർഥം അവർ സെക്‌സിന് താത്പ്പര്യപ്പെടുന്നുവെന്നല്ല എന്ന് ബോംബെ ഹൈക്കോടതി.ജസ്റ്റിസ് ഭരത് ദേശ്പാണ്ഡേ അധ്യക്ഷനായ സിംഗിൾ ജഡ്ജ് ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം.ഗുല്‍ഷര്‍ അഹമ്മദ് എന്നയാളിനെതിരെയുള്ള ബലാത്സംഗ കേസില്‍ 2021 മാർച്ചിൽ മഡ്ഗാവ് ട്രയൽ കോടതി പുറപ്പെടുവിച്ച വിധി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഈ പരാമർശം.

ഹോട്ടലില്‍ മുറിയെടുക്കാന്‍ സ്ത്രീ പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നതിനാല്‍ ലൈംഗിക ബന്ധത്തിന് സ്ത്രീ സമ്മതം നല്‍കിയതായി കണക്കാക്കാം എന്നായിരുന്നു 2021ൽ  കേസ് പരിഗണിക്കവെ കീഴ്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയത്.ഇക്കാരണത്താൽ പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്നും കോടതി വിധിച്ചിരുന്നു.എന്നാൽ ഇത് തെറ്റാണെന്നാണ് ഇന്നത്തെ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം വ്യക്തമാക്കുന്നത്.

ALSO READ; ആദ്യം ഫ്രണ്ട്ഷിപ്പ് പിന്നെ മതി പഠനം! പെൺസുഹൃത്തിനെ വിദേശത്തേക്കയച്ച അച്ഛന് നേരെ വെടിയുതിർത്ത് യുവാവ്

2020 മാർച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശ തൊഴില്‍ വാഗ്ദാനം നല്‍കുകയും  ഏജന്‍സിയുമായി കൂടിക്കാഴ്ച നടത്താനെന്ന വ്യാജേന യുവതിയെ ഹോട്ടല്‍ മുറിയിലെത്തി യുവാവ് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇരുവരും ചേർന്നാണ് ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്. ഇതാണ് കേസിലെ വഴിത്തിരിവായിരിക്കുന്നത്.

മുറിയില്‍ കയറിയ ഉടൻ തന്നെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതെന്നാണ് യുവതി പിന്നീട് പരാതി നൽകിയത്. പ്രതി കുളിമുറിയില്‍ പോയ സമയത്ത് ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്ത് കടന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് യുവതി പൊലീസിനെ അറിയിച്ചത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 506( ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തുകയും ചെയ്തു.

ഈ കേസ് പിന്നീട് കോടതിയിലേക്കുമെത്തി. എന്നാൽ ഹോട്ടലില്‍ മുറിയെടുക്കാന്‍ സ്ത്രീ പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നതിനാല്‍ ലൈംഗിക ബന്ധത്തിന് സ്ത്രീ സമ്മതം നല്‍കിയതായി കണക്കാക്കാം എന്നും ഇക്കാരണത്താൽ പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇതോടെ വിചാരണ കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News