തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍ മരിച്ചു

തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36)ആണ് മരിച്ചത്.

പാറ്റൂര്‍-ജനറല്‍ ആശുപത്രി റോഡില്‍ ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം. ഷാനിദ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറുഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. എതിരെ വന്ന കാറിടിച്ചായിരുന്നു അപകടം.

ALSO READ:മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു മരിച്ച ഷാനിദ. വഞ്ചിയൂര്‍, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: നസീര്‍. മക്കള്‍: മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News