വസ്ത്രങ്ങളെടുക്കാന്‍ ടെറസിന്റെ മുകളില്‍ കയറി; കുരങ്ങുകളെ കണ്ട് ഭയന്ന് ഓടിയ സ്ത്രീ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു

death

വസ്ത്രങ്ങളെടുക്കാന്‍ ടെറസിന്റെ മുകളില്‍ കയറിയ സ്ത്രീ കുരങ്ങുകളെ കണ്ട് ഭയന്ന് ഓടി വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ ടെറസിന്റെ മുകളിലേയ്ക്ക് പോയതായിരുന്നു 40 കാരിയായ സ്ത്രീ.

എന്നാല്‍ അവിടെ ഒരു കൂട്ടം കുരങ്ങുകളെ കണ്ട് ഭയന്ന് തിരികെയോടാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ കാല്‍വഴുതി ടെറസിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read : രാവെന്നോ പകലെന്നോ ഇല്ലാതെ മുഴുവന്‍ സന്നാഹങ്ങളുമായി വയനാട്ടില്‍; ദുരന്ത ഭൂമിയില്‍ കൈത്താങ്ങായ കേരള പൊലീസിനെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്

‘ടൗണിലെ താമസക്കാരിയായ കിരണ്‍ ദേവി, ഉണങ്ങിപ്പോയ വസ്ത്രങ്ങള്‍ അഴിക്കാന്‍ വീടിന്റെ ടെറസിലേക്ക് പോവുകയായിരുന്നു. പെട്ടെന്ന് ഒരു കൂട്ടം കുരങ്ങുകള്‍ ടെറസില്‍ പ്രത്യക്ഷപ്പെട്ടു, അത് കിരണ്‍ ദേവിയെ പരിഭ്രാന്തിയിലാക്കി. തുടര്‍ന്ന് കുരങ്ങുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍, കിരണ്‍ ദേവി ടെറസില്‍ നിന്ന് വഴുതി വീഴുകയായിരുന്നു – കൗശാംബി സര്‍ക്കിള്‍ ഓഫീസര്‍ അഭിഷേക് സിംഗ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News