1.2 ലക്ഷം രൂപയുടെ പെന്‍ഷന് വേണ്ടി മകള്‍ അച്ഛന്റെ മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് വര്‍ഷങ്ങളോളം; സംഭവത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ !

സൈനിക പെന്‍ഷന് വേണ്ടി യുവതി അച്ഛന്റെ മൃതദേഹം വര്‍ഷങ്ങളോളം ഒളിപ്പിച്ച് മകള്‍. തെക്കന്‍ തായ്വാനിലെ കാവോസിയുങ്ങില്‍ താമസിക്കുന്ന യുവതിയാണ് 1.2 ലക്ഷം രൂപയുടെ സൈനിക പെന്‍ഷന് വേണ്ടി യുവതി അച്ഛന്റെ മൃതദേഹം വര്‍ഷങ്ങളോളം ഒളിപ്പിച്ചത്. 20 വര്‍ഷത്തോളം രാജ്യത്തിന് വേണ്ടി സൈനിക സേവനം ചെയ്തയാളാണ് യുവതിയുടെ പിതാവ്.

വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കറുത്ത പ്ലാസ്റ്റിക്ക് സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ പ്രായമായ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ മൃതദേഹത്തിന് ഏറെക്കാലത്തെ പഴക്കമുണ്ടെന്നും പൊലീസ് കണ്ടെത്തി. സൈനിക സേവനം അനുഷ്ഠിച്ച പിതാവിന്റെ പെന്‍ഷന്‍ തുക ലഭിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ മരണം യുവതി പുറത്ത് അറിയിക്കാതിരുന്നതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ നവംബറില്‍ വീട്ടിലെത്തിയ ഡെങ്കിപ്പനി പ്രതിരോധ ആരോഗ്യപ്രവര്‍ത്തകരെ യുവതി വീട്ടില്‍ കയറ്റാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് യുവതിക്ക് 60,000 പുതിയ തായ്‌വാന്‍ ഡോളര്‍ (ഏകദേശം 1.50 ലക്ഷം രൂപ) പിഴ ചുമത്തിയിരുന്നു. തുടര്‍ന്ന് യുവതിയുടെ പ്രവര്‍ത്തിയില്‍ അധികാരികള്‍ക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച അച്ഛന്റെ മൃതദേഹം യുവതി പെന്‍ഷന്‍ വാങ്ങാനായി വീട്ടില്‍ ഒളിപ്പിച്ചെന്ന് കണ്ടെത്തിയത്. ആരോഗ്യപ്രവര്‍ത്തകരെ വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു.

പിതാവ് എവിടെയെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം നല്‍കാന്‍ യുവതിക്ക് കഴിയാതിരുന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പിതാവ് ഒരു നേഴ്‌സിംഗ് സ്ഥാപനത്തിലാണെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഏത് നേഴ്‌സിംഗ് സ്ഥാപനത്തിലാണെന്ന ചോദ്യത്തിന് യുവതിക്ക് മറുപടി ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പിതാവിനെ സഹോദരന്‍ മെയിന്‍ ലാന്റിലേക്ക് കൊണ്ട് പോയെന്ന് മറുപടി നല്‍കി. എന്നാല്‍ ഇവരുടെ സഹോദരന്‍ 50 വര്‍ഷം മുമ്പ് മരിച്ച് പോയെന്നും പിതാവ് തായ്‌വാനില്‍ നിന്ന് പുറത്ത് കടന്നതിന് രേഖകളില്ലെന്നും പൊലീസ് കണ്ടെത്തിയതോടെ മകള്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പിതാവ് ചൈനയില്‍ വച്ച് മരിച്ചെന്നായിരുന്നു യുവതിയുടെ മറുപടി. അതിലും സംശയം തോന്നിയ പൊലീസ് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News