മാംഗോ ഷേക്ക് ഉണ്ടാക്കാൻ അമുൽ ഐസ്‌ക്രീമിന്റെ ബോക്സ് തുറന്ന യുവതി ഞെട്ടി, കണ്ടത് പഴുതാര; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

അമുൽ ഐസ്‌ക്രീമിൽ നിന്നും പഴുതാരയെ കിട്ടി എന്ന പരാതിയുമായി യുവതി രംഗത്ത്. യുപിയിലെ നോയിഡയിലാണ് സംഭവം. മകന് മാഗോ ഷേക്ക് ഉണ്ടാക്കി കൊടുക്കാൻ വേണ്ടി അമുലിന്റെ വാനില ഫ്ലേവറിലുള്ള മാജിക് ഐസ്ക്രീമിന്റെ ബോക്സ് തുറന്നപ്പോഴാണ് യുവതി പഴുതാരയെ കണ്ടത്. ദീപ ദേവി എന്ന യുവതിയാണ് ഇത്തരത്തിൽ പരാതിയുമായി എത്തിയിരിക്കുന്നത്.

ALSO READ: ‘എനിക്ക് മടുത്തു, ബ്രസീലിന്റെ മത്സരങ്ങൾ ഇനി കാണില്ല’, വികാരാധീനനായി കാരണം വെളിപ്പെടുത്തി ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ

ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 12ലാണ് സംഭവം നടന്നത്. ഐസ്ക്രീമിന്റെ ബോക്സ് തുറന്നപ്പോൽ തന്നെ ഒരുപേടിസ്വപ്നം പോലെയാണ് താൻ ആ കാഴ്ച കണ്ടതെന്നും, പഴുതാരയെ കണ്ടപ്പോൾ താൻ ഭയന്ന് പോയെന്നും, സംഭവം വ്യക്തമാക്കിയ വിഡിയോയിൽ ദീപ ദേവി പറയുന്നു.

ALSO READ: ‘ഒരിക്കൽ തോറ്റു പിന്മാറി’, ഫഹദിന്റെ ഇന്നത്തെ സാലറി കണ്ടോ? ഇതൊക്കെയല്ലേ ഇൻസ്‍പിരേഷൻ; പുഷ്പ 2 ൽ വാങ്ങുന്നത് എത്ര? കണക്കുകൾ പുറത്ത്

സംഭവം നടന്ന ഉടനെ തന്നെ  ദീപ ബ്ലിങ്കിറ്റിൽ പരാതി നൽകുകയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഐസ്‌ക്രീമിൻ്റെ വിലയായ 195 രൂപ ഇവർക്ക് തിരികെ നൽകുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി തങ്ങൾ വിഷയം അമുലിനോട് പറഞ്ഞിട്ടുണ്ടെന്നും ബ്ലിങ്കിറ്റ് ഇവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News