കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി കാസർഗോഡ് അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥ

കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥ. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വുമൺ ട്രെയിനി അരുണ പി. നായരാണ് 50 അടി ആഴവും മൂന്നടി വെള്ളവുമുള്ള കിണറ്റിലിറങ്ങി ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്. ഉദുമ മാങ്ങാട്ടെ മുഹമ്മദലിക്കുഞ്ഞിന്റെ പറമ്പിലെ ആൾമറയുള്ള കിണറ്റിൽ അബദ്ധത്തിൽ വീണ ആട്ടിൻകുട്ടിയെയാണ് ഇവർ രക്ഷിച്ചത്. തിരുവനന്തപുരം വിളപ്പിൽശാലയിലെ അരുണ അഗ്നിരക്ഷാ സേനയിൽ ചേർന്നതിനു ശേഷം കിണറിലിറങ്ങിയുള്ള ആദ്യ രക്ഷാദൗത്യമായിരുന്നു ബുധനാഴ്ച നടത്തിയത്.

Also Read: യുദ്ധരീതിക്ക് വിരുദ്ധമായ രീതിയിലാണ് ഗാസയിൽ കാര്യങ്ങൾ; ഇതിന് സഹായം നൽകുന്നത് അമേരിക്കയും: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News