ലണ്ടൻ: പ്രസവാവധിയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ച സമയം വീണ്ടും ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുവതിക്ക് 28,000 പൗണ്ട് (23 ലക്ഷം രൂപ) നഷ്ടപരിഹാരം അനുവദിച്ച് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ. ബ്രിട്ടനിലാണ് സംഭവം. സ്വകാര്യ കമ്പനിയിൽ ഓഫീസ് അസിസ്റ്റന്റായിരുന്ന നിഖിത ട്വിച്ചെനെ എന്ന യുവതിയെയാണ് ഗർഭിണിയായതിന്റെ പേരിൽ കമ്പനി പിരിച്ചുവിട്ടത്.
മാർച്ച് 2022നാണ് നിഖിത ട്വിച്ചെനെയുടെ പ്രസവാവധി കഴിഞ്ഞത്. തിരികെ ജോലിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് യുവതി കമ്പനിയെ ബന്ധപ്പെട്ടുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് യുവതി എംപ്ലോയ്മെന്റ് ട്രൈബ്യൂണലിനെ സമീപിച്ചു.
Also Read: വോട്ടുകിട്ടാനുള്ള ഓരോ കഷ്ടപ്പാടുകളേ!; മക്‌ഡൊണാൾഡിൽ സപ്ലയറായി ട്രമ്പ്, കൂടെ കമലയ്ക്ക് ഒരു താങ്ങും
നിഖിതയെ പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് കണ്ടെത്തിയ എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ 28,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടു. പുതിയ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനാൽ തസ്തിക ഒഴിവാക്കിയതാണെന്നായിരുന്നു കമ്പനി നൽകിയ വിശദീകരണം. കമ്പനിക്ക് സാമ്പത്തിക ബാധ്യയതയുള്ളതായും വാദിച്ചെങ്കിലും മതിയായ തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് സാധിച്ചില്ല തുടർന്ന് നഷ്ട പരിഹാരം അനുവദിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here