25 വയസുകാരിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഹോംസ്റ്റേയിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ആഗ്രയിൽ യുവതിക്ക് നേരെ ക്രൂരമായ പീഡനം. ഹോംസ്റ്റേ ജീവനക്കാരിയെ നിർബന്ധിച്ച് മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Also Read : ആലുവ പീഡനക്കേസിലേത് ചരിത്രപരമായ വിധി; രാജ്യത്ത് പോക്സോ കേസിലെ ആദ്യ വധശിക്ഷ

മദ്യം കുടിപ്പിച്ച ശേഷം യുവതിയെ മദ്യക്കുപ്പി വെച്ച് നെറ്റി അടിച്ചുപൊട്ടിച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി യുവതിയുടെ വീഡിയോ പ്രചരിക്കുന്നുണ്ട്. സഹായത്തിനു വേണ്ടി അലമുറയിടുന്നതായാണ് ദൃശ്യങ്ങൾ വെളിവാകുന്നത്. വധശ്രമത്തിനും ബലാത്സംഗ കുറ്റത്തിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ഹോംസ്റ്റേ സീല്‍ ചെയ്തിട്ടുണ്ട്. വാടക കെട്ടിടത്തിലായിരുന്നു ഹോംസ്റ്റേയുടെ പ്രവർത്തനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News