45 ലക്ഷം മെത്തയ്ക്കടിയിൽ സൂക്ഷിച്ച് വയോധിക; മറവിക്ക് പിന്നാലെ സംഭവിച്ചത്

വയോധിക തന്‍റെ ജീവിതത്തിലെ സമ്പാദ്യമായ തുക സുരക്ഷിതമായി സൂക്ഷിക്കുകയും, പിന്നീട് ആ തുക സൂക്ഷിച്ച കാര്യം മറന്നുപോവുകയും ചെയ്ത വാർത്ത ഇപ്പോൾ വൈറലാണ്. ഇറ്റലിയിലാണ് ഈ സംഭവം നടക്കുന്നത്. 45 ലക്ഷം രൂപ കള്ളന്മാരെ പേടിച്ച് തന്‍റെ മുറിയിലെ മെത്തയിൽ സൂക്ഷിക്കുകയും, പിന്നീട് ആ മെത്ത മറന്നുപോവുകയുമായിരുന്നു.

കാലങ്ങളായുള്ള വയോധികയുടെ സമ്പാദ്യമായ 45 ലക്ഷം രൂപ വർഷങ്ങൾക്ക് മുൻപ് തന്‍റെ മെത്ത പൊളിച്ച് അതിനുള്ളിൽ ഇട്ട് വീണ്ടും തുന്നിക്കെട്ടുകയുമായിരുന്നു. കള്ളന്മാരെ പേടിയും ബാങ്കിൽ നിക്ഷേപിക്കുന്നതിൽ വിശ്വാസം ഇല്ലായ്മയുമായുമാണ് വയോധിക ഇങ്ങനെ പണം സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. വർഷങ്ങൾ കടന്നു പോയി. വയോധിക തന്നെ തന്റെ സമ്പാദ്യം മെത്തയ്ക്കടിയിൽ സൂക്ഷിച്ച കാര്യം മറന്നു പോയി.

Also read:സ്വകാര്യ ബസ്സിൽ നിന്ന് കൈവിട്ട് താഴെ വീണു, വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം എറണാകുളം തൃപ്പൂണിത്തുറയിൽ

മെത്ത പഴകിയപ്പോൾ അവർ അത് മാറ്റുകയും ചെയ്തു. പഴയ മെത്ത വയോധിക ഉപേക്ഷിച്ചു. അപ്പോഴൊന്നും വയോധികയ്ക്ക് തന്റെ സമ്പാദ്യത്തിന്റെ കാര്യം ഓർമ വന്നിരുന്നില്ല. എന്നാൽ ഒരു ദിവസം പെട്ടന്ന് അവർക്ക് അവരുടെ സമ്പാദ്യത്തെ കുറിച്ച് ഓർമ വരുകയും അതോർത്ത് വ്യാകുല പെടുകയും ചെയ്തു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കാര്യമറിഞ്ഞതും യുവതിയുടെ മെത്തയെ കുറിച്ച് അന്വേഷണം ആരംഭിച്ചു. വളരെ വൈകാതെ തന്നെ വയോധികയുടെ മെത്ത പൊലീസിന് കണ്ടെത്താൻ സാധിച്ചു.

മെത്ത ലഭിച്ചുടൻ തന്നെ വയോധിക താൻ ഒളിപ്പിച്ച തുക മെത്തയിലുണ്ടോ എന്ന് നോക്കി. ആ തുക വളരെ സുരക്ഷിതമായി തന്നെ വച്ചിടത്ത് ഉണ്ടായിരുന്നു. ഒടുവിൽ ആ തുക അവർക്ക് തിരികെ ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News