കൊല്ലത്ത് സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മകനായി അന്വേഷണം ഊര്‍ജ്ജിതം

crime

കൊല്ലം കുണ്ടറ പടപ്പക്കരയില്‍ സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45)ആണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ALSO READ:ഉരുള്‍പൊട്ടല്‍ ദുരന്തം; 617 പേര്‍ക്ക് അടിയന്തരധനസഹായം കൈമാറി

ഇരുവരെയും പുഷ്പലതയുടെ മകന്‍ ഉപദ്രവിക്കാറുണ്ടെന്ന് വെള്ളിയാഴ്ച പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചിരുന്നു. പൊലീസ് എത്തി മകന്‍ അഖില്‍ കുമാറിന് താക്കീത് നല്‍കി മടങ്ങിയിരുന്നു. ഇന്ന് രാവിലെ സമീപത്ത് താമസിക്കുന്ന ബന്ധുവാണ് പുഷ്പലതയെ വീട്ടില്‍
മരിച്ച നിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ മകന്‍ അഖിലിന് വേണ്ടി കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളക്കെതിരെ വക്കീല്‍ നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News