കായംകുളം എരുവയില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍

കായംകുളം എരുവയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരുവ കിഴക്ക് ശ്രീനിലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 34വയസായിരുന്നു. വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃദദേഹം കാണപ്പെട്ടത്.

ALSO READ: ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത് വ്യാജ പൊലീസ്; മധ്യവയസ്‌കന് നഷ്ടമായത് അരക്കോടിയിലേറെ

കഴുത്തില്‍ പാട് ഉള്ളതായി പോലീസ് അറിയിച്ചു. രണ്ടു ദിവസം മുന്‍പ് ഇവരുടെ മക്കള്‍ ലൗലിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. തിരികെ ഇന്ന് രാവിലെ വീട്ടില്‍ എത്തി കതക് തുറന്നപ്പോഴാണ് ലൗലി സ്വീകരണ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കായംകുളം പോലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ALSO READ: ‘സർക്കാർ വയനാട്ടിലെ ജനങ്ങൾക്കൊപ്പം, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്’: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News