കണിയാപുരം കരിച്ചാറയില്‍ വീട്ടിനുള്ളില്‍ യുവതി മരിച്ചനിലയില്‍; ഒപ്പം താമസിച്ചയാളെ കാണാനില്ല

കണിയാപുരം കരിച്ചാറയില്‍ വീട്ടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ കാണാനില്ല. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു എന്ന വിജി (33) ആണ് വീട്ടിലെ ഹാളില്‍ തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ വൈകുന്നേരം കണ്ടത്. അഞ്ചരയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഭര്‍ത്താവ് മരിച്ച ഷിജി കുറച്ച് നാളായി തമിഴ്‌നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.

ALSO READ: ഓഹരി വിപണിയില്‍ കൂട്ടക്കുരുതി; നിക്ഷേപകര്‍ക്ക് നഷ്ടം 13 ലക്ഷം കോടി; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 44935 കോടി രൂപ നഷ്ടത്തില്‍

സംഭവശേഷം ഹോട്ടല്‍ ജീവനക്കാരനായ രങ്കനെ കാണാതായിട്ടുണ്ട്. രാവിലെ 8.30 ഷിജിയുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നുആറ്റിങ്ങല്‍ ഡിവൈഎസ്പി യും മംഗലപുരം പൊലീസും സ്ഥലത്തെത്തി. കൊലപാതക സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. കൊലപാതകമാണോ എന്ന് വിശദ പരിശോധന നടത്തിയാലേ അറിയാന്‍ കഴിയൂ എന്ന് പൊലീസ് പ്രതികരിച്ചു.

ALSO READ: വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയോളം രൂപ തട്ടിയെടുത്തയാളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു

A young woman was found dead inside her house in Kaniyapuram. The native of Tamil Nadu, who lived with the woman is missing.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News