ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയ യുവതി മരിച്ച നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കണ്ണൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിന് സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന്‍ (24) ആണ് മരിച്ചത്. കതിരൂരിലെ ഭര്‍തൃവീട്ടിലാണ് മേഘയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read- മദ്യ ലഹരിയില്‍ കിടന്നുറങ്ങിയത് പാളത്തില്‍; യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു

ശനിയാഴ്ച അര്‍ധരാത്രിയാണ് മേഘയെ ഭര്‍തൃവീടിന്റെ രണ്ടാം നിലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയശേഷമാണ് സംഭവം.

Also Read- സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട്; ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു

2023 ഏപ്രില്‍ രണ്ടിനാണ് മേഘയുടെ വിവാഹം നടന്നത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കതിരൂര്‍ പൊലീസില്‍ പരാതി നല്‍കി. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News