തിരുവനന്തപുരം കാട്ടാക്കട റബ്ബർ തോട്ടത്തിൽ സ്ത്രീ മരിച്ച നിലയിൽ. മുതിയവിള കാവുവിളയിൽ വാടകക്ക് താമസിക്കുന്ന പേരൂർക്കട സ്വദേശിനി മായ മുരളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമസിക്കുന്ന വീടിന് 100 മീറ്റർ അകലെയുള്ള റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് മൃതദേഹം കണ്ട് പോലീസിനെ വിവരം അറിയിച്ചത്. കാട്ടാക്കട ഡിവൈഎസ്പി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here