കോഴിക്കോട് മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് പന്തീരാങ്കാവിൽ മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പന്തീരാങ്കാവ് സ്വദേശിനിയായ അസ്മബീയാണ് മരിച്ചത്. സംഭവത്തിൽ മരിച്ച അസ്മബീയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മരിച്ച അസ്മബീയുടെ ആഭരണങ്ങളും വാഹനവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ജോലി കഴിഞ്ഞ് എത്തിയ മകളാണ് അസ്മബീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആഭരണങ്ങൾ നഷ്ടപ്പെട്ടതും അതുവരെ അവിടെ ഉണ്ടായിരുന്ന ബന്ധുവിനെ കാണാതായതുമാണ് സംശത്തിന് ഇടയാക്കിയത്.

Also read:മഹാരാഷ്ട്രയില്‍ സ്റ്റീല്‍ കമ്പനിയില്‍ തീപിടിത്തം; ഒരാള്‍ ഗുരുതരാവസ്ഥയില്‍

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.  വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

News Summary- A man is in custody after a middle-aged woman was found dead under mysterious circumstances in Pantheerankavu, Kozhikode.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News