മകളുടെ മൃതദേഹത്തിനൊപ്പം വീട്ടിനുള്ളിൽ ഒരമ്മ കഴിഞ്ഞത് അഞ്ച് ദിവസം; വിവരം പുറത്തെത്തിച്ചത് ഡെലിവറി ബോയ്

മകളുടെ മൃതദേഹത്തിനൊപ്പം വീട്ടിനുള്ളിൽ ഒരമ്മ കഴിഞ്ഞത് അഞ്ച് ദിവസം. ഭക്ഷണവുമായി എത്തിയ ഡെലിവെറി ബോയ് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെ അറിയിച്ചതോടെയാണ് മരണവിവരം പുറത്തറിയുന്നത്. കൊൽക്കത്തയിലാണ് സംഭവം. 32കാരിയായ ഡോയല്‍ ബസുവാണ് മരിച്ചത്. അമ്മ ദീപാലി ബസുവിനെ പൊലീസ് കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

2006 മുതല്‍ ഇരുവരും ഈ വീട്ടിലാണ് താമസം. അയല്‍ക്കാരുമായി സമ്പര്‍ക്കം കുറവാണെന്നും ഒരു പ്രത്യേക ഏജന്‍സിയില്‍ നിന്ന് അവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാറുണ്ടായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു. അമ്മ സ്ഥിരമായി വീടിന് പുറത്തവരാറുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് ദിവസമായി മകളെ കണ്ടിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉറങ്ങുകയാണ്, അല്ലെങ്കില്‍ വിശ്രമിക്കുകയാണെന്നുമായിരുന്നു മറുപടിയെന്ന്‌ അയല്‍വാസികള്‍ പറഞ്ഞു. സാധാരണ മരണമാണോ, ആത്മഹത്യയാണോ, കൊലപാതകമാണോ എന്നത് അന്വേഷിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News