വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ബാഗില്‍ 22ഓളം പാമ്പുകള്‍;  അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ലഗേജിനുള്ളില്‍നിന്ന് പാമ്പുകളെ കണ്ടെത്തിയാലുള്ള അവസ്ഥ എന്തായിരിക്കും? മലേഷ്യയില്‍നിന്നു ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയുടെ ലഗേജിനുള്ളില്‍നിന്ന് വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22ഓളം പാമ്പുകളെയാണ് പിടികൂടിയത്.

സംഭവത്തില്‍ യാത്രക്കാരിയെ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. പിടികൂടിയവയില്‍ ഒരു ഓന്തുമുണ്ട്്. പ്ലാസ്റ്റിക് കണ്ടെയ്നറില്‍ നിന്നു പാമ്പുകള്‍ പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

ഇരുമ്പുവടി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പാമ്പിനെ കരുതലോടെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങിയത്. ഈ ദൃശ്യങ്ങളും വീഡിയോയില്‍ കാണാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News