23 കോടി വരുന്ന സ്വത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക്; വില്‍പ്പത്രം തയ്യാറാക്കി ചൈനയില്‍ നിന്നുള്ള സ്ത്രീ

തന്റെ 23 കോടി വരുന്ന സ്വത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് എഴുതിവെച്ച് ഒരു ചൈനയില്‍ നിന്ന് ഒരുസ്ത്രീ. ലിയു എന്ന സ്ത്രീയാണ് 20 മില്ല്യണ്‍ യുവാന്‍ വരുന്ന തന്റെ സ്വത്തുക്കള്‍ വീട്ടിലെ പട്ടികള്‍ക്കും പൂച്ചകള്‍ക്കും വേണ്ടി എഴുതിവച്ചത്. പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം, ആദ്യം ലിയു തയ്യാറാക്കിയ വില്‍പ്പത്രത്തില്‍ മൂന്ന് മക്കള്‍ക്ക് തന്നെയാണ് സ്വത്തും പണവുമെല്ലാം എഴുതിവച്ചിരുന്നത്. എന്നാള്‍ അസുഖബാധിതയായി കിടന്ന സമയത്തെ മക്കളുടെ അവഗണയും സ്‌നേഹമില്ലായ്മയുമാണ് ലിയുവിനെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത.

തന്റെ പൂച്ചകളും പട്ടികളും കാണിച്ച സ്‌നേഹമാണ് തനിക്ക് സുഖമില്ലാതിരുന്ന കാലത്ത് ഏറ്റവും സന്തോഷവും നല്‍കിയതെന്നാണ് ലിയു പറയുന്നത്. വിശദമായ വില്‍പ്പത്രം ലിയു തയ്യാറാക്കി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൂച്ചകള്‍ക്കും പട്ടികള്‍ക്കും ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടി ആ തുക ഉപയോഗിക്കണം. ഇതെല്ലാം നടപ്പിലാക്കുന്നതിനായി ഏര്‍പ്പാടാക്കിയിരിക്കുന്നത് സമീപത്തെ വെറ്ററിനറി ക്ലിനിക്കിനെയാണ്.

Also Read: മുംബൈ കാമാത്തിപുരയിലെ റസ്റ്റോറന്റില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

ചൈനയില്‍ മൃഗങ്ങളുടെ പേരില്‍ സ്വത്ത് എഴുതിവെക്കുന്നതില്‍ നിയമപരമായി ചില തടസങ്ങളുണ്ട്. അതിനാല്‍ മൃഗങ്ങളെ നോക്കാന്‍ ഒരാളെ ഏല്‍പ്പിച്ചതിനു ശേഷം അയാളുടെ പേരില്‍ സ്വത്ത് എഴുതിവെക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News