വര്‍ക്കലയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; 2 പേര്‍ അറസ്റ്റില്‍

വര്‍ക്കല പാപനാശം ഹെലിപ്പാഡ് കുന്നിന്‍ മുകളില്‍ നിന്ന് ചാടി തമിഴ്‌നാട് സ്വദേശിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വഴിത്തിരിവ്. താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് യുവതി മൊഴി നല്‍കി കസ്റ്റഡിയിലുണ്ടായിരുന്ന രണ്ട് പേരെ വര്‍ക്കല പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.

READ ALSO:കർണാടകയിൽ വിലക്കപ്പെട്ട ഗ്രാമത്തിൽ ദളിത് യുവാവ് പ്രവേശിച്ചു; ശുദ്ധീകരണത്തിനായി ക്ഷേത്രങ്ങൾ അടച്ചിട്ട് ഗ്രാമവാസികൾ

ജനുവരി 3-ാം തീയതിയാണ് പാപനാശം ഹെലിപ്പാഡ് കുന്നില്‍ നിന്നും യുവതി 30 അടിയോളം താഴ്ചയിലേക്ക് ചാടിയത്. കൈകാലുകള്‍ക്ക് ഒടിവും ശരീരമാകെ പരിക്കേല്‍ക്കുകയും ചെയ്ത യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. ക്രൂരമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്നും ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും യുവതി പൊലീസിനോട് പറഞ്ഞു. സൗഹൃദത്തിലായിരുന്ന യുവാവിനൊപ്പമെത്തിയ യുവതിക്ക് ജ്യൂസില്‍ ലഹരി നല്‍കിയെന്നും പലയിടങ്ങളില്‍ കൊണ്ടു പോയി 4 ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ആത്മഹത്യ ശ്രമമാണെന്ന് കണക്കാക്കിയിരുന്ന കേസിലാണ് യുവതിയുടെ മൊഴി നിര്‍ണായകമായത്.

READ ALSO:കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

മദ്യവും ഇവര്‍ നിര്‍ബന്ധിപ്പിച്ചു കുടിപ്പിച്ചതായി യുവതി പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശികളായ ബസന്ത്, കാന്തന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശി ദിനേശന്‍ എന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News