യാത്രക്കിടയിൽ പ്രസവവേദന, സഹായികളായത് സഹയാത്രികരായ യുവതികൾ; ഒടുവിൽ കുഞ്ഞിന് ആ ട്രെയിനിന്റെ പേരിട്ട് അമ്മ

യാത്രകൾക്കിടയിൽ പലതും സംഭവിക്കാറുണ്ട് , എന്നാൽ ഇപ്പോഴിതാ യാത്രക്കിടയിൽ പ്രസവിച്ച ഒരു യുവതിയുടെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ശനിയാഴ്​ച മുംബൈ നിന്നും വാരാണസിയിലേക്ക് പുറപ്പെട്ട കാമായനി എക്​സ്പ്രസിൽ വെച്ചാണ് യുവതി പ്രസവിച്ചത്. ഭര്‍ത്താവിനൊപ്പം മഹാരാഷ്​​ട്രയിലെ നാസിക്കില്‍ നിന്നും മധ്യപ്രദേശിലുള്ള സത്നയിലേക്ക് പോവുന്നതിനിടയിലായിരുന്നു സംഭവം.

ALSO READ: എംജി കാറ്റിന് അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 30 വരെ

ഭോപ്പാലിനും വിദിഷക്കും ഇടയില്‍ വച്ചാണ് യുവതിക്ക് പ്രസവ വേദന തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സമയം കോച്ചിലുണ്ടായിരുന്ന രണ്ട് സ്ത്രീകളാണ് യുവതിയെ പ്രസവത്തിന് സഹായിച്ചത്. യുവതി അസ്വസ്ത്ഥ പ്രകടിപ്പിച്ച് തുടങ്ങിയപ്പോൾ തന്നെ സഹയാത്രക്കാര്‍ ആര്‍പിഎഫിനെ വിവരം അറിയിക്കുകയും ചെയ്​തിരുന്നു.

ALSO READ: അച്ഛനെ കൊല്ലാന്‍ ഷൂട്ടര്‍മാരെ ഏര്‍പ്പാടാക്കി 16കാരന്‍; സംഭവം യുപിയില്‍

വിദിഷ സ്​റ്റേഷനില്‍ എത്തിയതിന് ശേഷം അമ്മയേയും കുഞ്ഞിനേയും വിദിഷ ജില്ലാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, യുവതി പ്രസവിച്ച കാമായനി എക്​സ്പ്രസിന്‍റെ പേരാണ് കുഞ്ഞിന് വീട്ടുകാര്‍ നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News