തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും ഫ്രാന്‍സിലെ മാഴ്‌സെല്ലയിലേക്കുള്ള വിമാനം ടേക്കോഫിന് ഒരുങ്ങുന്നു. പെട്ടെന്നാണ് യാത്രികരിലൊരാളായ ഗര്‍ഭിണിക്ക് വയറുവേദന അനുഭവപ്പെടുന്നത്. ഇതോടെ വമാനത്തിലെ ജീവനക്കാരും മെഡിക്കല്‍ സ്റ്റാഫുകളും ഓടിയെത്തി. യുവതിയെ അവരുടെ സീറ്റില്‍ നിന്നും മറ്റൊരു ഭാഗത്തെക്ക് മാറ്റി. മെഡിക്കല്‍ സ്റ്റാഫ് ഒടുവില്‍ സുരക്ഷിതമായി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.
ALSO READ: ‘കോടിയേരി – ഒരു ദേശം, ഒരു കാലം’ ഡോക്യുമെന്ററി പ്രദര്‍ശനം നവംബര്‍ 23ന്
യാത്രക്കാരില്‍ ആരോ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മെഡിക്കല്‍ സ്റ്റാഫെന്ന് കരുതുന്ന സ്ത്രീ നീല പുതപ്പില്‍ പൊതിഞ്ഞ് കുഞ്ഞുമായി നടന്നു പോകുന്നത് വീഡിയോയില്‍ കാണാം. യുവതിക്കും കുഞ്ഞിനും കൃത്യമായ സംരക്ഷണം നല്‍കിയ ജീവനക്കാര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും നിറഞ്ഞ കൈയ്യടിയോടെ യാത്രക്കാര്‍ അഭിനന്ദനം അറിയിച്ചത്.
ALSO READ: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോ ലോറിയുമായി കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്
36ആഴ്ചകള്‍ പിന്നിട്ട ഗര്‍ഭിണികള്‍ക്ക് വിമാനകമ്പനികള്‍ ഡോക്ടറുടെ പ്രത്യേക നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമാണ് യാത്രാനുമതി നല്‍കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here