ഔദ്യോഗിക കാറില്‍വെച്ച് ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തു; മൊഴി നല്‍കി യുവതി

STOP RAPE

ബിജെപി എംഎല്‍എ എന്‍.മുനിരത്ന നായിഡു സംസ്ഥാന നിയമസഭയായ വിധാന്‍ സൗധയിലും കാറിലും വച്ച് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ മൊഴി.മുനിരത്ന തന്റെ ഉടമസ്ഥതയിലുള്ള മുത്യാല നഗറിലുള്ള ഗോഡൗണില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നും ഇവര്‍ പറയുന്നു.സാമൂഹിക പ്രവര്‍ത്തകയാണ് പരാതിക്കാരി. ഔദ്യോഗിക വാഹനത്തിലാണ് ബലാത്സംഗം നടന്നതെന്നാണ് മൊഴിയില്‍ പറയുന്നത്.

ALSO READ :സ്ഥിരാധ്യാപകര്‍ക്കൊപ്പം അതിഥി അധ്യാപകര്‍ക്കും ഇനി ശമ്പളം മാസാമാസം;മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറായി: മന്ത്രി ബിന്ദു

. സംഭവം പുറത്തറിയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും വിവിധ സ്വകാര്യ റിസോര്‍ട്ടുകളില്‍ ആളുകളെ ഹണിട്രാപ്പ് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും ജീവനു ഭീഷണിയുള്ളതിനാല്‍ ഹണി ട്രാപ്പ് അടക്കം ചെയ്യാന്‍ നിര്‍ബന്ധിതയായെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ALSO READ :‘സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പി വി അൻവർ പറഞ്ഞത് പച്ചക്കള്ളം;വീഡിയോ പുറത്തുവിട്ടത് ശരിയായ വസ്തുതകൾ മറച്ചുവെച്ച് ‘: തെളിവ് കൈരളി ന്യൂസിന്

എന്നാല്‍ മുനിര്തന എല്ലാ ആരോപണങ്ങളും നിഷേധിച്ചു. നഷ്ടപ്പെട്ടുവെന്ന് എംഎല്‍എ അവകാശപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. മുനിരത്ന ആ ഫോണില്‍ നിന്ന് വിഡിയോ കോളുകള്‍ വിളിച്ചിട്ടുണ്ടെന്ന് ഇരയായ യുവതി ആരോപിക്കുകയുണ്ടായി.ബലാത്സംഗം, ഹണി ട്രാപ്പ് കേസുകളില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് മുനിരത്‌ന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News