വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ നവവധുവിന് വയറുവേദന; പരിശോധനയില്‍ ഏഴ് മാസം ഗര്‍ഭിണി; പിന്നാലെ കുഞ്ഞിന് ജന്മം നല്‍കി യുവതി

വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയില്‍ വയറുവേദന അനുഭവപ്പെട്ട നവവധുവിനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ഗര്‍ഭിണി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം നടന്നത്. പരിശോധന നടത്തി അടുത്ത ദിവസം യുവതി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. യുവതിയുടെ വീട്ടുകാര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെങ്കിലും ഇത് മറച്ചുവെച്ചാണ് വിവാഹം നടത്തിയത്.

Also Read- ക്രൂരപീഡനം മകൻ വീഡിയോയിൽ പകർത്തി; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് വൃദ്ധൻ അറസ്റ്റിൽ

ഇക്കഴിഞ്ഞ 26-ാം തീയതിയായിരുന്നു ഗ്രേറ്റര്‍ നോഡിയ സ്വദേശിയുമായി യുവതിയുടെ വിവാഹം. വിവാഹം നടന്ന് ആദ്യ രാത്രിയില്‍ വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞു. ഇതേ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ യുവതിയുമായി ആശുപത്രിയില്‍ എത്തി. പരിശോധനയില്‍ യുവതി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി. ഇക്കാര്യം ആശുപത്രി അധികൃതര്‍ വരന്റെ വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ യുവതിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തുകയുമായിരുന്നു. ഇതിന് പിന്നാലെ യുവതി കുഞ്ഞിന് ജന്മം നല്‍കി. വരന്റെ വീട്ടുകാര്‍ യുവതിയേയും കുഞ്ഞിനേയും സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Also Read- ഭാഗ്യദേവത തുണച്ചു; അച്ഛൻ മകൾക്ക് വിറ്റ ടിക്കറ്റിന് 75 ലക്ഷം

വിവാഹത്തിന് മുന്‍പ് തന്നെ യുവതിയുടെ വയര്‍ വീര്‍ത്തിരിക്കുന്ന കാര്യം വരന്റെ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ യുവതിക്ക് കിഡ്‌നി സ്റ്റോണ്‍ ആയിരുന്നുവെന്നും സര്‍ജറിക്ക് ശേഷമാണ് വയര്‍ ഇങ്ങനെ ആയതെന്നുമാണ് വീട്ടുകാര്‍ പറഞ്ഞ് ധരിപ്പിച്ചത്. സംഭവത്തില്‍ പരാതിയില്ലെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News