മൃഗശാലയിലെത്തി കടുവയ്ക്ക് നേരെ കൈ നീട്ടി യുവതി; പാഞ്ഞടുത്ത് ചാടിക്കയറി കടുവ; ഞെട്ടിക്കുന്ന വീഡിയോ

Tiger

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മൃഗശാലയില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് മൃഗങ്ങളുടെ കൂട്ടിലേക്ക് ചാടിയ യുവതിയുടെ കൈകള്‍ ഒരു കടുവ കടിക്കാനായി പാഞ്ഞടുക്കുന്ന വീഡിയോയാണ്. ന്യൂജേഴ്സിയിലെ ഒരു മൃഗശാലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

വലിയ ആക്രമണത്തില്‍ നിന്നും സ്ത്രീ കഷ്ടിച്ച് രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. ന്യൂജേഴ്സിയിലെ കൊഹന്‍സിക് മൃഗശാലയിലാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് ഒരു സ്ത്രീ രക്ഷപ്പെട്ടത്.

സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് സൗത്ത് ജേഴ്സിയിലെ മൃഗശാലയില്‍ യുവതി ചാടി കടുവയുടെ അടുത്തേക്ക് പോയത്. സുരക്ഷയ്ക്കായി അവിടെ കമ്പി വേലികള്‍കൊണ്ട് വലയം തീര്‍ത്തിരുന്നെങ്കിലും യുവതി അത് ചാടിക്കടന്ന് കടുവയുടെ അടുത്തേക്ക് പോവുകയായിരുന്നു.

Also Read : സന്ദര്‍ശക വിസയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; നിയമം കടുപ്പിച്ച് യുഎഇ, ലംഘിച്ചാല്‍ കനത്ത പിഴ

തുടര്‍ന്ന് ബംഗാള്‍ കടുവയ്ക്ക് സമീപം എത്തി യുവതി കൈ നീട്ടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കടുവയ്ക്ക് എന്തെങ്കിലും നല്‍കാന്‍ ശ്രമിക്കുന്നത് പോലെ യുവതി കൈ നീട്ടിയതും മണംപിടിച്ച് നോക്കിയതിന് ശേഷം കടുവ പെട്ടെന്ന് യുവതിയുടെ കൈയിലേക്ക് ചാടുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ കൈകളില്‍ കടിക്കാനായി ശ്രമിക്കുന്നതും വേഗം തന്നെ കൈകള്‍ പിന്‍വലിച്ച യുവതി ഓടി സുരക്ഷാ വലയം കടന്ന് പുറത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News